സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടികളോട് നിര്‍ദേശിച്ച് നേപ്പാള്‍ പ്രസിഡന്‍റ്

വിമെന്‍ പോയിന്‍റ് ടീം

പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടികളോട് നിര്‍ദേശിച്ച് നേപ്പാള്‍ പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിയുടെ കത്ത്. പാര്‍ലമെന്‍റിന് തിങ്കളാഴ്ച അയച്ച കത്തിലാണ് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടികളെ അവര്‍ ക്ഷണിച്ചത്. കഴിഞ്ഞ 25ന്, ഒരാഴ്ചക്കകം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന് പ്രസിഡന്‍റ് നിര്‍ദേശിച്ചിരുന്നു. രാഷ്ട്രീയ സമവായത്തിലത്തൊന്‍ കക്ഷികള്‍ക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് വീണ്ടും കത്തയച്ചത്. അതേസമയം, ബുധനാഴ്ച പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്നറിയുന്നു. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഹായത്തോടെ സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടിയുടെ പുഷ്പ കമല്‍ പ്രചണ്ഡ പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും