സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹിജാബ് ധരിച്ച് ഇറാനിയന്‍ പുരുഷന്മാര്‍

വിമെന്‍ പോയിന്‍റ് ടീം

മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രമായ ഹിജാബ് ധരിക്കണമെന്നത് മുസ്ലിം രാജ്യങ്ങളിലെ കര്‍ശന നിയമമാണ്. നിയമം ലംഘിച്ചാല്‍ പിഴ മുതല്‍ തടവ് ശിക്ഷ വരെ ലഭിക്കും. ഹിജാബ് ധരിക്കുന്നതിനെതിരെ വര്‍ഷങ്ങളായി സ്ത്രീകളുടെ ഇടയില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

ഇറാന്‍ അടക്കമുള്ള ചില രാജ്യങ്ങളില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. തല മൊട്ടയടിച്ചാണ് സ്ത്രീകള്‍ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ ഈയിടെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് ഇറാനിയന്‍ പുരുഷന്മാരാണ്.

സ്ത്രീകളെ പോലെ ഹിജാബ് ധരിച്ചാണ് ഇറാനിയന്‍ പുരുഷന്മാര്‍ പ്രത്യക്ഷപ്പെട്ടത്. തല മറയ്ക്കാതെ നില്‍ക്കുന്ന സ്ത്രീകളുടെ കൂടെ നില്‍ക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

ശിരോവസ്ത്രം ധരിച്ച് തല മറയ്ക്കണമെന്ന കര്‍ശന നിയമത്തിനെതിരെയുള്ള സ്ത്രീകളുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായാണ് പുരുഷന്മാര്‍ ശിരോവസ്ത്രം ധരിച്ച് രംഗത്തു വന്നത്. പൊതുഇടങ്ങളില്‍ ശിരോ വസ്ത്രം ധരിക്കാതെ സ്ത്രീകള്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല എന്നതാണ് ഇറാന്‍ പോലുള്ള ചില രാജ്യങ്ങളിലെ നിയമം.1979 ലെ ഇസ്ലാമിക് വിപ്ലവത്തിനു ശേഷമാണ് രാജ്യത്തെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിര്‍ബന്ധിത ഉത്തരവ് ഉണ്ടായത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും