സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹിലരി ക്ലിന്റന്‍ ചെകുത്താനാണ്ഃ ട്രംപ്

വിമെന്‍ പോയിന്‍റ് ടീം

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരെ വീണ്ടും ആഞ്ഞടിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് . ഹിലരി ക്ലിന്റന്‍ ചെകുത്താനാണ് എന്ന് വിശേഷിപ്പിച്ചാണ് ട്രംപ് ഇത്തവണ രംഗത്ത് എത്തിയിരിക്കുന്നത്.

ഹിലരി ബെര്‍ണി സാന്‍ഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായത്. ബെര്‍ണി സാന്‍ഡേഴ്‌സ് ഹിലരിയെ പിന്തുണയ്ക്കുന്നുവെന്ന തീരുമാനം പുറത്തുവന്നതോടെയാണ് ട്രംപ് രോഷാകുലനായത്. പെന്‍സില്‍വാനിയയില്‍ നടന്ന പ്രസംഗത്തിനിടയിലാണ് ഹിലാരിയെ അവഹേളിക്കുന്ന തരത്തില്‍ ട്രംപ് പരാമര്‍ശം നടത്തിയത്.

ചെകുത്താനുമായാണ് സാന്‍ഡേഴ്‌സ് ബന്ധം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ട്രംപിന്റെ ആരോപണം. സാന്‍ഡേഴ്‌സ് അദ്ദേഹത്തിന്റെ ആത്മാവിനെ ചെകുത്താന് വിറ്റുവെന്നും ട്രംപ് ആരോപിച്ചു. നേരത്തെയും ഹിലാരി ക്ലിന്റനെതിരെ മോശം പരാമര്‍ശം ട്രംപ് നടത്തിയിരുന്നു. വഞ്ചകി, കൗശലക്കാരി എന്നിങ്ങനെ ഹിലാരിയെ ട്രംപ് വിശേഷിപ്പിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും