കേരളത്തിൽ ആദ്യമായി ഗർഭാശയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ വരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ഇതിന് സജ്ജമായി അനുമതിക്ക് കെ സോട്ടോക്ക് അപേക്ഷ നൽകി. അവയവ മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് അനുമതി നൽകേണ്ട സർക്കാർ ഏജൻസിയാണ് കെ സോട്ടോ. ലൈസൻസ് കിട്ടിയാലുടൻ ശസ്‌ത്രക്രിയ നടക്കും. നിലവിൽ രാജ്യത്ത് അപൂർവമായാണ് ഗർഭാശയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടന്നത്. പല കാരണങ്ങളാൽ ഗർഭധാരണം നടക്കാത്തവർക്ക് വലിയ നേട്ടമാകുന്നതാണ് .

