സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുടുംബശ്രീക്ക്‌ ‘പ്രായം’ കുറയും ; ഓക്സിലറി ഗ്രൂപ്പുകൾ വിപുലപ്പെടുത്തുന്നു

womenpoint team

യുവതികളുടെ ഉപജീവന ഉന്നമനത്തിന് കൂടുതൽ പ്രോത്സാഹനമേകി 15,000 ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കാനൊരുങ്ങി കുടുംബശ്രീ. 18നും 40നും ഇടയിൽ പ്രായമുള്ള രണ്ടുലക്ഷം യുവതികൾ ഇതോടെ കുടുംബശ്രീയുടെ ഭാഗമാകും. നിലവിൽ 19,000 ഓക്‌സിലറി ഗ്രൂപ്പുകളാണുള്ളത്‌. ഒരു ഗ്രൂപ്പിൽ 10 മുതൽ 20 വരെയാണ്‌ അംഗങ്ങൾ. ​

ഓക്സിലറി ഗ്രൂപ്പ്‌ രൂപീകരണവും വിപുലീകരണവും ലക്ഷ്യമിട്ട് മുഴുവൻ എഡിഎസിലും ശനിയാഴ്‌ച ഓക്സല്ലോ (ഓക്സിലറി എക്‌സ്‌പാൻഷൻ ലൈവ്‌ലിഹുഡ്‌ ലോഞ്ച്‌ ആൻഡ്‌ ലീഡർഷിപ്പ്‌ ഒപ്റ്റിമൈസേഷൻ) മേള സംഘടിപ്പിക്കും.  22ന്‌ സംസ്ഥാനതല സംഗമം തിരുവനന്തപുരത്ത്‌ നടക്കും. തിരുവനന്തപുരത്തുനിന്ന്‌ 400 പേരും കൊല്ലത്തുനിന്ന്‌ 200 പേരും പങ്കെടുക്കും. ഇതര ജില്ലകളിൽനിന്ന്‌ ഒരു സിഡിഎസിലെ ഒരാൾ പങ്കെടുക്കും.ജില്ലാ മിഷൻ കോ– ഓർഡിനേറ്റർമാർ, അസി. കോ– ഓർഡിനേറ്റർമാർ, പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക്‌ കോ–ഓർഡിനേറ്റർമാർ എന്നിവരും പരിപാടിയുടെ ഭാഗമാകും. 

കുടുംബശ്രീ അംഗത്വം കുടുംബത്തിൽ ഒരാൾക്ക് മാത്രമാണെന്ന പരിമിതി മറികടക്കാൻ ഇത്‌ സഹായിക്കും. അംഗങ്ങളല്ലാത്ത വലിയൊരു വിഭാഗം യുവതികൾക്ക്‌ കുടുംബശ്രീ പദ്ധതികൾ പ്രയോജനപ്പെടാത്തതിനാലാണ്‌ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്‌.

ഇത്‌ വിപുലപ്പടുത്തുകയാണ്‌ സംസ്ഥാന മിഷൻ. അഭ്യസ്തവിദ്യരായ യുവതികൾക്ക് നൂതനമായ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനൊപ്പം തൊഴിൽ നൈപുണ്യമുള്ളവരാക്കാനും കഴിയും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും