തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പരിശീലന പരിപാടിയുമായി കില.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ പ്രാദേആശയവിനിമയശേഷി, സോഷ്യല്‍ മീഡിയ ഉപയോഗം, നേതൃപാടവം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള അറിവ്, വികസന ആശയങ്ങള്‍, ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, സമയപരിപാലനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു. കിലയുടെ വിവിധ കേന്ദ്രങ്ങളിലാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 പേര്‍ക്കാണ് അവസരം. താല്‍പ്പര്യമുള്ളവര്‍ www.kila.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി: 25.