സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അനാശാസ്യ കേന്ദ്രത്തിൽ ലൈംഗികത തേടി എത്തുന്നവർക്കെതിരെ പ്രേരണ കുറ്റം നിലനിൽക്കും: കേരള ഹൈക്കോടതി

womenpoint team

ലൈംഗിക ആവശ്യത്തിനായി അനാശാസ്യ കേന്ദ്രത്തിൽ എത്തി പണം നൽകുന്നയാളുടെ പേരിൽ വേശ്യാവൃത്തിക്ക്‌ പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിലെ സേവനങ്ങൾ സേവനങ്ങൾ ഉപയോഗിക്കുന്ന ഒരാളെ 'ഉപഭോക്താവ്' എന്ന് വിളിക്കാൻ കഴിയില്ല. ലൈംഗികത്തൊഴിലാളിയെ 'ഉൽപ്പന്നം' ആയി കാണാനാവില്ല. ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാൾക്ക് പണം നൽകി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതിനാൽ 1956 ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരം കേസെടുക്കാമെന്ന് കേരള ഹൈക്കോടതി വിധിച്ചു.
തിരുവനന്തപുരം പേരൂർക്കട പോലീസ് 2021-ൽ അനാശാസ്യപ്രവർത്തന നിരോധന നിയമപ്രകാരമെടുത്ത കേസിലാണ് വിധി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും