കേരളത്തിൽ തൊഴിൽമേഖലയിൽ സ്‌ത്രീപങ്കാളിത്തം വർധിച്ചതായി കേന്ദ്രപഠനറിപ്പോർട്ട്. 2023–--24 സാമ്പത്തിക വർഷം 36.4 ശതമാനമായാണ് ഉയർന്നത്. 2020–21ൽ 32.3 ശതമാനമായിരുന്നു. ദേശീയ ശരാശരി 34.2. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ദി പീരിയോഡിക് ലേബർ ഫോഴ്സ് സർവെയിലാണ് കണ്ടെത്തൽ.സ്വയംതൊഴിൽ, സ്ഥിരംതൊഴിൽ, കരാർജോലി എന്നിങ്ങിനെ തരംതിരിച്ചാണ് പഠനം. കേരളത്തിൽ ഭൂരിഭാഗവും സ്ഥിരതൊഴിലാളികളാണ്. എന്നാൽ, ദേശീയതലത്തിത് കൃഷി അധിഷ്ഠിത സ്വയംതൊഴിലുകളിലാണ്.