സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അതിജീവിതയെ വിവാഹം ചെയ്യണം: അലഹബാദ് ഹൈക്കോടതി

womenpoint team

അതിജീവിതയെ വിവാഹം ചെയ്യണമെന്ന ഉപാധിയോടെ ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവ​ദിച്ച് അലഹബാദ് ഹൈക്കോടതി. ബലാത്സംഗം, ചൂഷണം, അതിജീവിതയുടെ ഫോട്ടോകൾ ഓൺലൈനിൽ പങ്കുവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയ 26 കാരനാണ് ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. "ജാമ്യത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരിയായ 23 കാരിയെ വിവാഹം കഴിക്കണം, തെളിവുകൾ നശിപ്പിക്കരുത്" എന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

തെളിവുകൾ നശിപ്പിക്കരുത്" എന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.“കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതു വരെ, ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വ്യക്തിയുടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഇല്ലാതാക്കാൻ കഴിയില്ല. എന്നായിരുന്നു വിധി പ്രസ്താവിച്ചു കൊണ്ട് കോടതി പറഞ്ഞത്.

രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നുള്ളയാളാണ് പ്രതി. കഴിഞ്ഞ വർഷം പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്കുള്ള കോച്ചിംഗ് ക്ലാസുകളിൽ ഇരയായ പെൺകുട്ടിയുടെ അതേ കേന്ദ്രത്തിൽ ഇയാളും പങ്കെടുത്തിരുന്നു. ഫെബ്രുവരി മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ച് 2024 മെയിലാണ് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും