സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഉത്തരാഖണ്ഡില്‍ 
ആദ്യ ലിവ്‌ ഇൻ ബന്ധം 
രജിസ്റ്റര്‍ ചെയ്തു

womenpoint team

ഏകസിവിൽ കോഡ്‌ നിലവിൽ വന്ന് പത്ത് ദിവസമായ ഉത്തരാഖണ്ഡിൽ ആദ്യ ലിവ്‌ ഇൻ ബന്ധം രജിസ്റ്റര്‍ചെയ്തു. വിവാഹിതരാകാതെ ആണും പെണ്ണും ഒന്നിച്ചു താമസിക്കുന്ന ലിവ് ഇന്‍ ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നത് ഏക സിവില്‍ കോഡ് വഴി നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഇത്തരം ബന്ധം രജിസ്റ്റര്‍ ചെയ്യാന്‍ പത്തുദിവസത്തിനിടെ അഞ്ച്‌ അപേക്ഷ ലഭിച്ചെങ്കിലും ഒന്നിന്‌ മാത്രമാണ്‌ രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിച്ചത്‌. മറ്റ്‌ നാല്‌ അപേക്ഷകൾ പരിശോധിക്കുകയാണെന്ന്‌ അധികൃതർ അറിയിച്ചു.  ഉത്തരാഖണ്ഡിൽ ജനുവരി 27നാണ്‌ ഏക വ്യക്തിനിയമം നിലവിൽ വന്നത്‌.ലിവ്‌ ഇൻ ബന്ധം ഒരുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കും. ലിവ് ഇന്‍ ബന്ധം രജിസ്റ്റര്‍ ചെയ്യാന്‍ പുരോഹിതന്റെ സമ്മതപത്രം അനിവാര്യമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും