അഗ്നിരക്ഷാ വകുപ്പിന് കീഴിൽ രാജ്യത്തെ ആദ്യ വനിതാ സ്കൂബാ ഡൈവിങ് ടീം കേരളത്തിന് സ്വന്തം.പതിനേഴംഗ വനിതാ സ്കൂബാ ഡൈവിങ് ടീമിന്റെ പാസിങ് ഔട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച ഉദ്ഘാടനം ചെയ്യും. ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, ജലാശയ അപകടങ്ങൾ ലഘൂകരിക്കുക എന്നീ ലക്ഷ്യത്തോടെ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിനു കീഴിലുള്ള ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രത്തിൽ സ്കൂബാ ഡൈവിങ് പരിശീലനം പൂർത്തിയാക്കിയ പെൺസംഘമാണ് ചൊവ്വാഴ്‌ച പുറത്തിറങ്ങുന്നത്. വെള്ളത്തിനടിയിൽ 30 അടി താഴ്ചയിൽ വരെ ഡൈവ് ചെയ്ത് മീൻ പിടിക്കാൻ കഴിയുന്ന "ഗാനെറ്റ്സ് ’ എന്ന കടൽപ്പക്ഷിയുടെ പേരാണ് ടീമിനുള്ളത്.