രാജ്യത്ത് പത്താംക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയ അമ്മമാരുടെ എണ്ണത്തിൽ കേരളം വീണ്ടും മുന്നിൽ. രാജ്യത്ത് അഞ്ച് വയസിനും 16 വയസിനും ഇടയ്‌ക്കുള്ള കുട്ടികളുടെ അമ്മമാരുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് ‘പ്രഥം’ എന്ന സംഘടന നടത്തിയ സർവേയിലാണ് കേരളത്തിന്റെ നേട്ടം. എട്ട് വർഷനിടയിൽ 29 ശതമാനത്തിന്റ വർധനവ് രേഖപ്പെടുത്തി. 2016ൽ 40 ശതമാനമായിരുന്നത് 2024ൽ 69.6 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സംസ്ഥാനവും കേരളമാണെന്ന് കേരളമാണെന്ന് ആനുവൽ സ്‌റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് (എഎസ്‌ഇആർ) ചൂണ്ടിക്കാട്ടി.