സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മമത പശ്ചിമ ബംഗാളിന്റെ പേരുമാറ്റാന്‍ ഒരുങ്ങുന്നു

വിമെന്‍ പോയിന്‍റ് ടീം

ബംഗ്ലാളില്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ മമത ബാനര്‍ജി പശ്ചിമ ബംഗാളിന്റെ പേരുമാറ്റാന്‍ ഒരുങ്ങുന്നു.പേരുമാറ്റുനിന്നതിനു കാരണമായി പറയുന്നത് വളരെ രസകരമായ കാര്യമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ വെസ്റ്റ് ബംഗാള്‍ ഏറ്റവും താഴെയാണ് നില്‍ക്കുന്നത്.

അടുത്തിടെ നടന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ തന്റെ ഊഴവും കാത്ത് ദീര്‍ഘനേരം മമതയ്ക്കു കാത്തിരിക്കേണ്ടിവന്നത്രേ.
ഇതു പരിഹരിക്കാനാണ് അക്ഷരമാലാക്രമത്തില്‍ ആദ്യം വരുന്ന ബംഗാള്‍ അല്ലെങ്കില്‍ ബംഗ്ല എന്ന പേരു നല്‍കാന്‍ മമത ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഇതിന് ആവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ മമത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.മെയില്‍ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും