പുതുവത്സര സമ്മാനമായി കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാരുടെ വേതനം 5000 രൂപ വർധിപ്പിച്ച് 20,000 രൂപയാക്കിയതായി മന്ത്രി എം ബി രാജേഷ്. നിലവിൽ 15,000 രൂപയായിരുന്ന വേതനമാണ് 20,000 രൂപയാക്കിയത്. കുടുംബശ്രീ സംഘടന, മൈക്രോ ഫിനാൻസ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം എന്നീ മൂന്ന് വിഷയങ്ങൾ കൈകാര്യം മൂന്ന് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ബ്ളോക്ക് കോ ഓർഡിനേറ്റർമാരുടെ വേതനമാണ് വർധിപ്പിച്ചത്. 152 വനിതാ ബ്ലോക്ക് കോർഡിനേറ്റർമാർക്ക് ഗുണം ചെയ്യും. ചെയർപേഴ്സൺ ഒഴികെയുള്ള സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാൻ കഴിഞ്ഞ മാസം സർക്കാർ തീരുമാനിച്ചിരുന്നു. കുടുംബശ്രീ പ്രവർത്തകരെ ശക്തീകരിക്കാനുള്ള കൂടുതൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വേതന വർധന.