തന്നെ ആക്രമിച്ച കേസിലെ അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്നാവശ്യപ്പെട്ട് യുവ നടി നൽകിയ ഹർജി അന്തിമവാദം നടക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസിന്റെ സ്വകാര്യത മാനിച്ചാണിതെന്ന് കോടതി വ്യക്തമാക്കി. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായിരുന്നു. 2017 ഫെബ്രുവരി 17ന് രാത്രിയിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.