ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (എൻഎംഡിഎഫ്‌സി) ദക്ഷിണേന്ത്യയിലെ മികച്ച ചാലകസംഘടനയ്‌ക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാംവർഷവും സംസ്ഥാന വനിതാ വികസന കോർപറേഷന്. ആലപ്പുഴയിൽ എൻഎംഡിഎഫ്‌സി ചാനലൈസിങ് ഏജൻസികളുടെ ദക്ഷിണ മേഖലാസമ്മേളനത്തിൽ പ്രവർത്തന മികവിനുള്ള ഒന്നാംസ്ഥാനം വനിതാ വികസന കോർപ്പറേഷന് സമ്മാനിച്ചു. കോർപ്പറേഷൻ എംഡി വി സി ബിന്ദു, എൻഎംഡിഎഫ്‌സി സിഎംഡി ഡോ. ആഭാറാണി സിങ്ങിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.