സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോടതിയും കമീഷനും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറഞ്ഞാൽ സർക്കാരിന് എതിർപ്പില്ല- മന്ത്രി സജി ചെറിയാൻ

womenpoint team

ഹേമ കമ്മിറ്റി നൽകിയ ശുപാർശകൾ നടപ്പാക്കാനുള്ള എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചെന്ന് മന്ത്രി സജി ചെറിയാൻ.  കോടതി നിർദ്ദേശങ്ങൾ അതുപോലെ പാലിച്ചിട്ടുണ്ട്. കമീഷൻ പുറത്തു വിടരുതെന്ന് പറഞ്ഞ ഭാഗങ്ങൾ മാത്രമാണ് പുറത്ത് വിടാതിരുന്നത്. കേസ് ഇപ്പോൾ കോടതിയുടെ മുന്നിലാണ്. കോടതിയും കമീഷനും ഇക്കാര്യങ്ങൾ പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സിനിമയിലെ സ്ത്രീപക്ഷത്തിന്റെ പ്രശ്നങ്ങൾക്ക് ഒപ്പമാണ്. കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യൂസിസി നൽകിയ അപ്പീലിന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കമ്മിറ്റി നിലവിൽ വരുന്നത്. സർക്കാരിനെ ഇക്കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും മന്ത്രി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും