സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബന്ധം പിരിഞ്ഞശേഷം ബലാത്സംഗക്കേസ്‌ 
കൊടുക്കുന്നത്‌ ശരിയല്ലെന്ന്‌ സുപ്രീംകോടതി

womenpoint team

പരസ്‌പര സമ്മതത്തോടെ ബന്ധം പിരിഞ്ഞതിനുശേഷം പുരുഷന്‌ എതിരെ ബലാത്സംഗക്കേസ്‌ നൽകുന്നത്‌ ശരിയായ പ്രവണതയല്ലെന്ന്‌ സുപ്രീംകോടതി.
ബന്ധം വിവാഹത്തിൽ കലാശിച്ചില്ലെന്ന ഒറ്റക്കാരണത്താൽ ക്രിമിനൽ കുറ്റമായി മാറുന്നത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌- ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കോടിശ്വർ സിങ് എന്നിവരുടെ ബെഞ്ച്‌ നിരീക്ഷിച്ചു. ഡൽഹി സൗത്ത്‌ രോഹിണി പൊലീസ്‌ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ബലാത്സംഗക്കേസ്‌ റദ്ദാക്കിയാണ്‌ സുപ്രീംകോടതി നിരീക്ഷണം.

കോൾ സെന്റർ ജീവനക്കാരി 2017ൽ പരിചയപ്പെട്ട യുവാവുമായി സ്‌നേഹബന്ധത്തിലാകുകയും 2019 വരെ ബന്ധം തുടരുകയും ചെയ്‌തു. 2019ൽ യുവാവ്‌ വേറെ കല്യാണം കഴിച്ചതിന്‌ പിന്നാലെ യുവതി പരാതി നൽകി. 2020ൽ യുവതിയും വിവാഹം കഴിച്ചു. കേസുമായി മുന്നോട്ടുപോകുന്നതിൽ അർഥമില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും