സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയില്‍ 200 യുവതികള്‍ക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാം

വിമെന്‍ പോയിന്‍റ് ടീം

200 സൗദി യുവതികള്‍ക്ക് തനിച്ചു യാത്രചെയ്യാന്‍ കോടതി അനുമതി. പുരുഷ രക്ഷകര്‍ത്താവ് ഇല്ലാതെ യാത്ര ചെയ്യാനാണ് കോടതി അനുവദിച്ചിരിക്കുന്നത്.പഠനം, ചികിത്സ, വിനോദസഞ്ചാരം എന്നീ ആവശ്യങ്ങള്‍ക്കായി ഒരു തവണയോ ഒന്നിലേറെ തവണയോ ഒറ്റയ്ക്കു യാത്രചെയ്യാം എന്നാണ് കോടതി നിര്‍ദേശം.

350 സൗദി യുവതികളാണ് തനിച്ചു യാത്ര ചെയ്യാന്‍ അനുമതി തേടിയത്. രക്ഷകര്‍ത്താവ് ഇല്ലാത്തവരോ, അല്ലെങ്കില്‍ കുട്ടികളുടെ സംരക്ഷണത്തില്‍ കഴിയുന്നവരോ ആണ് ഇതില്‍ ഏറെയും.ആണ്‍മക്കള്‍ യാത്രചെയ്യാന്‍ അനുവദിക്കാത്ത വിധവകളും കോടതിയെ സമീപിച്ചവരില്‍പ്പെടുന്നു. ജിദ്ദയില്‍ മാത്രമായി 100ഓളം പേരാണ് ഇത്തരത്തില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.യാത്രയ്ക്ക് അനുമതി നല്‍കുന്നതിനു മുമ്പ് രണ്ടു സാക്ഷികളെ ഹാജരാക്കാനും യാത്രയുടെ ഉദ്ദേശ്യം സ്ഥിരീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും