സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

രണ്ടാം വനിതയായി ഉഷ വാൻസ്‌

womenpoint team

ഡോണൾഡ്‌ ട്രംപ്‌ നടത്തിയ പ്രസംഗത്തിൽ ഭാവി വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസിനും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസിനുമാണ് ട്രംപ് നന്ദി പറഞ്ഞത്.  ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉഷ അമേരിക്കയിലെ ലക്ഷക്കണക്കിന്‌ ഇന്ത്യൻ വംശജരുടെ ഇടയിൽ റിപ്പബ്ലിക്കൻ പാർടിക്കായി സജീവമായി രംഗത്തിറങ്ങി.

ആന്ധ്രപ്രദേശിലെ വട്‌ലൂർ സ്വദേശികളാണ്‌ ഉഷയുടെ മാതാപിതാക്കൾ. 1986ലാണ്‌ കുടുംബം അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. ബാല്യം സാൻഫ്രാൻസിസ്‌കോയിൽ. കേംബ്രിഡ്‌ജിൽനിന്ന്‌ ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടി. പിന്നീട്‌ യേൽ ലോ സ്‌കൂളിൽ നിയമപഠനം.   ജെ ഡി വാൻസിനെ പരിചയപ്പെട്ടത്‌ അവിടെവച്ച്‌. 2014ൽ വിവാഹം. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉഷയുടെ സ്വാധീനം വലുതാണെന്ന് വാന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും