സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കൊൽക്കത്തയിലെ ബലാത്സംഗക്കൊല: വിചാരണ സംസ്ഥാനത്തിനു പുറത്ത് നടത്തില്ലെന്ന് സുപ്രീംകോടതി

womenpoint team

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റില്ലെന്ന് സുപ്രീംകോടതി. വിചാരണ പശ്ചിമ ബം​ഗാളിനു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളിയത്. പൊലീസിലും ജുഡീഷ്യറിയിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാൽ കോസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നുമായിരുന്നു അഭിഭാഷകന്റെ ഹർജി. എന്നാൽ ഹർജിയിലെ ആവശ്യം കോടതി അം​ഗീകരിച്ചില്ല. നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. സഞ്ജയ് റോയിയെ മാത്രമാണ് കേസിൽ ഇതുവരെ പ്രതി ചേർത്തിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും