സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

'ഒന്ന് ഗ‌ർഭിണിയാകൂ'; ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് നിർബന്ധിക്കുന്നുവെന്ന് റിപ്പോർട്ട്

womenpoint team

രാജ്യത്തെ ജനസംഖ്യാനിരക്ക് ഗണ്യമായി കുറയുന്നത് കണക്കിലെടുത്ത് ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ വിചിത്രമായ ഒരു കാര്യം ചെയ്യുന്നതായി റിപ്പോർട്ട്. രാജ്യത്തെ സ്ത്രീകളെ വിളിച്ച് ഗ‌ർഭിണിയാണോയെന്ന് അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥർ. അല്ലാത്തവരോട് ഗർഭിണിയാകാൻ നി‌ർബന്ധിക്കുകയും ചെയ്യുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പതിറ്റാണ്ടുകളോളം കർശന ജനനനിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയിരുന്ന രാജ്യത്താണ് സർക്കാർ ഉദ്യോഗസ്ഥരുടെ വിചിത്ര നടപടി.

ജില്ലാ ഓഫീസുകളിൽ നിന്നുപോലും സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥർ ഫോൺ വിളിച്ച് ഗ‌ർഭിണിയാണോയെന്ന് തിരക്കുന്നുണ്ടെന്ന് ചൈനയിലെ യുവതികൾ പറയുന്നു. പുതിയ തലമുറയുടെ ചിന്താഗതികൾ മാറിയത് ഫോൺ വിളിക്കുന്നവർ മനസിലാക്കുന്നില്ലെന്നും സ്വകാര്യതയ്ക്കും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും പലരും അഭിപ്രായപ്പെടുന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2.08 മില്യൺ ആണ് ചൈനയിലെ നിലവിലെ ജനസംഖ്യ. 2023ൽ ആകെ ഒൻപത് ദശലക്ഷം കുട്ടികളാണ് ചൈനയിൽ ജനിച്ചത്. 1949ന് ശേഷം അടയാളപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. വർഷങ്ങളായി ലോക ജനസംഖ്യാ നിരക്കിൽ ഒന്നാമതായിരുന്ന രാജ്യമാണ് ചൈന. എന്നാൽ 2022ൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തിയിരുന്നു. കുറഞ്ഞ ജനനനിരക്ക്, വൃദ്ധരുടെ എണ്ണത്തിലെ വർദ്ധനവ്, ഉയരുന്ന സാമ്പത്തിക സമ്മർദ്ദം എന്നിവയാണ് ചൈനയുടെ ജനസംഖ്യാ നിരക്ക് ഇടിയുന്നതിന്റെ കാരണങ്ങളായി ഉയർ‌‌ത്തിക്കാട്ടുന്നത്. ജനസംഖ്യാ ഇടിവിൽ പരിഹാരം കണ്ടെത്താനും സാമ്പത്തിക സ്തംഭനാവസ്ഥ ലഘൂകരിക്കാനും അധികാരികൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും