സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജീവനൊടുക്കിയ മലയാളി അദ്ധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു

womenpoint team

നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അദ്ധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്പകവല്ലിയാണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെമ്പകവല്ലി കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി അവസാന സന്ദേശത്തിൽ പറഞ്ഞത്. കോയമ്പത്തൂർ കോവിൽപാളയത്ത് സ്ഥി​രതാമസക്കാരായ, തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരൻ കൊല്ലം പിടവൂർ സ്വദേശി ബാബുവിന്റെയും സതീദേവിയുടെയും മകളാണ് ശ്രുതി. ശുചീന്ദ്രം തെർക്മണിലുള്ള ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ 21ന് രാവിലെ 7.30ന് ശ്രുതി​യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആറ് മാസം മുൻപാണ് തമിഴ്നാട് വൈദ്യുതി ബോർഡിൽ ക്ലാർക്കും ശുചീന്ദ്രം തെർക്മൺ സ്വദേശിയുമായ കാർത്തികുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ഇംഗ്ലീഷിൽ എം.എ ബിരുദധാരിയായ ശ്രുതി കോയമ്പത്തൂർ എസ്.എൻ കോളേജിൽ അസി. പ്രൊഫസറായിരുന്നു. വിവാഹശേഷം ഭർത്തൃവീട്ടുകാർ നിർബന്ധിച്ച് ജോലി രാജിവയ്പ്പിച്ചതാണ്.

മരിക്കുന്നതിന് മുൻപ് ശ്രുതി തന്റെ അമ്മയുടെ വാട്സാപ്പിൽ ഭർത്തൃവീട്ടിലെ പീഡനങ്ങൾ സംബന്ധിച്ച ശബ്ദസന്ദേശം അയച്ചിരുന്നു. ഉടൻ വീട്ടുകാർ ശ്രുതിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ബന്ധുക്കൾ ശുചീന്ദ്രത്തേക്ക് പോകവേ, ശ്രുതിയെ തൂങ്ങിമരി​ച്ച നിലയിൽ കണ്ടെത്തി എന്ന വിവരം ലഭിക്കുകയായിരുന്നു. സംഭവ സമയത്ത് കാർത്തിക്കും മാതാവും വീട്ടിലുണ്ടായിരുന്നു.സ്ത്രീധനത്തിന്റെ പേരിൽ ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം വഴക്കിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പൊലീസ് ശ്രുതിയുടെ മരണത്തിൽ കേസെടുത്ത് ചെമ്പകവല്ലിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പകവല്ലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക്ശ്രമിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും