സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

womenpoint team

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്. ഇന്ന് നാലുമണിയോടെ ബിജെപി നേതാക്കൾ ശ്രീലേഖയുടെ വീട്ടിലെത്തി അംഗത്വം നൽകുമെന്നാണ് റിപ്പോർട്ട്. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖ മൂന്നുവർഷംമുമ്പ് ഫയർഫോസ് മേധാവിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്.

സർവീസിന്റെ അവസാനകാലത്ത് സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന നിലയിലായിരുന്നു ശ്രീലേഖ. അതിനാൽത്തന്നെ വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. സ്വന്തം വ്ളോഗിലൂടെ നിലപാടുകൾ തുറന്നുപറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു. ബിജെപി അംഗത്വം എടുക്കുകയാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കാനില്ലെന്നും ശ്രീലേഖ അറിയിച്ചു. ഏറെ കാലമായി പാർട്ടിയിൽ ചേരാൻ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടുവരികയായിരുന്നു എന്നും അവർ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും