സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹേമ കമ്മിറ്റി റിപ്പോർട്ട് : പരാതിക്കാരുടെയും അതിജീവിതരുടെയും പേരുകൾ പുറത്തുവിടരുത്

womenpoint team

ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ പലതും ക്രിമിനൽ കേസെടുക്കാവുന്നവയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരുടെയും അതിജീവിതരുടെയും പേര് പുറത്തുവിടരുതെന്നും ഹൈക്കോടതി നിർ‌ദ്ദേശിച്ചു. എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകളിൽ നിന്ന് അതിജീവിതരുടെ പേരുവിവരങ്ങൾ മറയ്ക്കണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.ഹേമകമ്മിറ്റിയിലെ കണ്ടെത്തലുകളിൽ നടപടിയുമായി മുന്നോട്ടുപോകാം,​. പരാതികളിൽ മതിയായ തെളിവ് ലഭിച്ചാൽ കേസെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

സിനിമാ ലൊക്കേഷനിലെയും അനുബന്ധ തൊഴിലിടങ്ങളിലെയും മദ്യ, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്‌ പ്രത്യേകസംഘം അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കോടതി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ടും എതിർത്തുമുള്ള ഹർജികൾ പരിഗണിച്ച, ജസ്‌റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും സി എസ് സുധയും ഉൾപ്പെട്ട പ്രത്യേക ബെഞ്ച്  റിപ്പോർട്ടിലെ  മൊഴികളിൽ കേസെടുക്കാനും നിർദേശിച്ചു.
മൊഴികൾ പ്രഥമവിവരങ്ങളായി കണക്കാക്കി അന്വേഷിക്കാനാണ്‌ പ്രത്യേക അന്വേഷകസംഘത്തോട്‌ നിർദേശിച്ചത്‌. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ഉത്തരവ്.

എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യരുത്, കേസ് രേഖകൾ പരാതിക്കാർക്കല്ലാതെ മറ്റാർക്കും നൽകരുത്. പ്രതികൾക്ക് കേസ് രേഖകൾ നൽകുന്നത് കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രമായിരിക്കണം എന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം പൂർത്തിയാക്കാൻ ആവശ്യമായ തെളിവുകൾ ലഭ്യമാണോയെന്ന് പരിശോധിക്കണം. തെളിവുകളുണ്ടെങ്കിൽ ക്രിമിനൽ നടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാം. തെളിവില്ലെങ്കിൽ അന്വേഷണ നടപടികൾ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും