സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നീതി നിഷേധത്തിന്റെയും ലാലിയുടെ പോരാട്ടത്തിന്റെയും കഥ

womenpoint team

കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് ലാലി.എട്ടാം ക്ളാസിൽ പഠിക്കുമ്പോഴാണ് ലാലിക്ക് കാഴ്ച മങ്ങിത്തുടങ്ങിയത്. ഓപ്പറേഷൻ പലത് ചെയ്തിട്ടും ഫലമുണ്ടായില്ല. 24-ാംവയസിൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ചികിത്സയ്ക്കിടയിലും പഠിത്തം മുടക്കിയില്ല. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദവും കമ്പ്യൂട്ടറിൽ പി.ജി ഡിപ്ളോമയും നേടി. 

 2009ൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ വിജയിച്ചപ്പോൾ സിൻഡിക്കേറ്റ. അന്ധയെ അസിസ്റ്റന്റായി നിയമിക്കില്ല. പരീക്ഷാ വിജ്ഞാപനത്തിൽ ഈ തടസ്സം പറഞ്ഞിരുന്നില്ല. പരീക്ഷയ്ക്ക് സ്ക്രൈബിനെ അനുവദിച്ചതും യൂണിവേഴ്സിറ്റി. 2004 മുതൽ 2007വരെ ലാലി അസിസ്റ്റന്റായി ഇവി​ടെ താത്കാലിക ജോലി ചെയ്തതുമാണ്.

ലാലി നിയമവഴി തേടി. പോരാട്ടം സുപ്രീംകോടതിയിൽ ഫലം കണ്ടു. പി.ആ‌ർ.ഒ അസിസ്റ്റന്റ്, എൻക്വയറി അസിസ്റ്റന്റ്, ടെലിഫോൺ ഓപ്പറേറ്റർ പോസ്റ്റുകളിൽ ഒന്നിൽ നിയമനം നൽകാനായിരുന്നു ഉത്തരവ്.

യൂണിവേഴ്സിറ്റി പണി തുടങ്ങി. ടെലിഫോൺ ഓപ്പറേറ്റർ എന്ന പ്രൊമോഷനില്ലാതസ്തിക സൃഷ്ടിച്ച് 2013ൽ ലാലിയെ നിയമിച്ചു. തസ്തിക ഇതെങ്കിലും ചെയ്യിക്കുന്നത് അസിസ്റ്റന്റിന്റെ ജോലി. കൂടെ കയറിയവർ ഇപ്പോൾ സെക്ഷൻ ഓഫീസർമാരാണ്. പ്രൊമോഷൻ ടെസ്റ്റ് പാസായിട്ടും ലാലി ടെലിഫോൺ ഓപ്പറേറ്ററായി തുടരുന്നു. ശമ്പളത്തിലും കാര്യമായ വർദ്ധനയില്ല.

തസ്തികമാറ്റാൻ പലതവണ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. സ്ഥാനക്കയറ്റത്തിന് ലാലിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 39-ാംവയസിൽ ജോലിയിൽ കയറിയ ലാലിക്ക് 50 വയസായി. 10 വർഷം കൂടിയേ സർവീസുള്ളൂ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും