കേരള ഹിന്ദൂസ് ഒഫ് നോർത്ത് അമേരിക്ക ഏർപ്പെടുത്തിയ ആർഷദർശന പുരസ്കാരം ഡോ.എം.ലീലാവതിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ കെ.എച്ച്.എൻ.എ കേരള കൺവെൻഷനിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. നിഷാപിള്ള അറിയിച്ചു. സൂര്യാ കൃഷ്ണമൂർത്തി,ഡോ.എം.വി.പിള്ള,ജോർജ് ഓണക്കൂർ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. വെങ്കിട്ട് ശർമ്മ,ശ്രീകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.