പായ്‌ക്കപ്പലിൽ ലോകംചുറ്റിവരാനുള്ള ഇന്ത്യൻ നാവികസേനയിലെ രണ്ട് വനിതകളുടെ ദൗത്യത്തിന് ബുധനാഴ്‌ച തുടക്കമായി. ലഫ്റ്റനന്റ് കമാൻഡർമാരായ എ രൂപ , കെ ദിൽന എന്നിവരാണ് ഐഎൻഎസ്‌വി തരിണി പായ്‌ക്കപ്പലിൽ ലോകം ചുറ്റിവരാൻ പുറപ്പെടുന്നത്. എട്ടുമാസം കൊണ്ട് 4000 കിലോമീറ്റർ താണ്ടി ഇവര്‍ തിരിച്ചെത്തും. ഇന്ത്യൻ നാവികസേന മേധാവി ദിനേശ് കുമാർ ത്രിപാഠി സമുദ്രപര്യടനം ഫ്ലാഗ് ഓഫ്‌ചെയ്തു.