സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെലുങ്ക് നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. സഹപ്രവർത്തകയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് നടപടി. ഒളിവിലായിരുന്ന ഇയാളെ വ്യാഴാഴ്ച ഗോവയിൽവെച്ചാണ് സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം അറസ്റ്റ് ചെയ്തത്. ഈ മാസം 16-നാണ് ജാനി മാസ്റ്റർക്കെതിരെ യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടക്കുമ്പോൾ യുവതിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ പൊലീസ് പോക്സോ കേസ് ചുമത്തി.