അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ വേറാരെക്കാളും യോഗ്യത ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റനുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയെ നയിക്കാന്‍ തന്നേക്കാളും ബില്‍ ക്ലിന്റനേക്കാളും യോഗ്യത ഹില്ലരിക്കാണെന്നും ഒബാമ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫിലാഡല്‍ഫിയില്‍ നടന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ ഹിലാരിയെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഒബാമ. ‘ഏത് പ്രതിസന്ധിക്ക് നടുവിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവരെ സമാധാനിപ്പിക്കാനും കഴിവുള്ള ആളാണ് ഹിലാരി, എത്ര പേര്‍ വീഴ്ത്താന്‍ ശ്രമിച്ചാലും ഒരു കാരണവശാലും തോറ്റു കൊടുക്കില്ല, അതാണ് ഹില്ലരി, അതെനിക്കറിയാം.’ ഒബാമ കൂട്ടിച്ചേര്‍ത്തു.