സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽനിന്ന് ഒഴിവാക്കി

womenpoint team

സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സ​മി​തി​യി​ലു​ള്ള എം. ​മു​കേ​ഷ് എം.​എ​ൽ.​എ​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വമാണ് സാം​സ്കാ​രി​ക വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടത്. സ​മി​തി ക​ൺ​വീ​ന​റാ​യി സാം​സ്കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​യെ​യാ​ണ് നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ, മേ​യ് 31ന് ​അ​വ​ർ സ​ർ​വി​സി​ൽ​ നി​ന്ന് വി​ര​മി​ച്ചു. പ​ക​രം ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ സ​മി​തി ക​ൺ​വീ​ന​ർ സ്ഥാ​ന​ത്ത്​ മാ​റ്റ​മു​ണ്ടാ​കും. സി​നി​മ തി​ര​ക്കാ​യ​തി​നാ​ൽ മ​ഞ്ജു വാ​ര്യ​രും ഛായാ​ഗ്രാ​ഹ​ക​ൻ രാ​ജീ​വ് ര​വി​യും ത​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രെ​യും ഒ​ഴി​വാ​ക്കി​യാ​കും പു​നഃ​സം​ഘ​ട​ന.

2023 ജൂ​ലൈ​യി​ലാ​ണ് ഷാ​ജി എ​ൻ. ക​രു​ൺ അ​ധ്യ​ക്ഷ​നാ​യ 10 അം​ഗ സ​മി​തി​യെ സാം​സ്കാ​രി​ക വ​കു​പ്പ് നി​ശ്ച​യി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ന​ടി​മാ​രാ​യ പ​ത്മ​പ്രി​യ, നി​ഖി​ല വി​മ​ൽ, നി​ർ​മാ​താ​വ് സ​ന്തോ​ഷ് കു​രു​വി​ള, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ. ന​യം രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യാ​ണെ​ന്നും അ​തി​നാ​ൽ അ​തി​ന്‍റെ ചെ​യ​ർ​മാ​നെ സ​മി​തി അ​ധ്യ​ക്ഷ​നാ​ക്ക​ണ​മെ​ന്നും ഇ​ട​തു സ​ഹ​യാ​ത്രി​ക​രും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ ക​മ​ൽ, ച​ല​ച്ചി​ത്ര നി​രൂ​പ​ക​നും അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന വി.​കെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഷാ​ജി എ​ൻ. ക​രു​ണി​നെ​ത​ന്നെ അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​റി​ന് താ​ൽ​പ​ര്യം. അ​ക്കാ​ദ​മി താ​ൽ​ക്കാ​ലി​ക ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ പു​തി​യ സ​മി​തി​യി​ൽ അം​ഗ​മാ​യേ​ക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും