ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈകോടതി. വനിത ജഡ്ജി ബെഞ്ചിന്റെ അംഗമാകും. സജിമോൻ പാറയലിന്റെ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതി തീരുമാനം. ഒരു ഭാഗം മാത്രം കേട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതിനാൽ ഇത് പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ടായിരുന്നു സജിമോൻ പാറയിൽ ഹരജി നൽകിയത്. അഞ്ചംഗ വിശാല ബെഞ്ചായിരിക്കും കേസുകൾ പരിഗണിക്കുന്നതിനായി നിലവിൽ വരിക. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അംഗമായ ഡിവിഷൻ ബെഞ്ചാണ് വിശാല ബെഞ്ചിന് രൂപം നൽകിയത്.