നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. യുവനടി നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തി ബിഎൻഎസ് 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് യുവനടി ഡിജിപിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്. പരാതി ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നതു കണക്കിലെടുത്ത് മ്യൂസിയം പൊലീസ് കേസെടുത്തത്.