സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തങ്ങളെ ആക്രമിച്ചത് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ഃ യുവതികള്‍

വിമെന്‍ പോയിന്‍റ് ടീം

തങ്ങളെ ആക്രമിച്ചത് ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണെന്ന് മധ്യപ്രദേശില്‍ ആക്രമണത്തിന് ഇരയായ മുസ്‌ലിം യുവതികളിലൊരാള സല്‍മ. തങ്ങളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയാണെന്നും ഇതിനു പെര്‍മിറ്റുണ്ടെന്നും അവരെ അറിയിച്ചതാണെന്നും അവര്‍ പറഞ്ഞു. എന്‍.ഡി.ടി.വിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങള്‍ ലോക്കല്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ ഉടനെ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഒരു സംഘം ഞങ്ങളുടെ അടുത്തേക്ക് വന്നു. ബാഗില്‍ എന്താണുള്ളതെന്നു ചോദിച്ചു. പുരുഷന്മാര്‍ പറഞ്ഞത് തങ്ങള്‍ ബജ്രംഗദള്‍ പ്രവര്‍ത്തകരാണെന്നാണ്. ‘ സല്‍മ പറയുന്നു.

മന്ദ്‌സൗറിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് രണ്ട് മുസ്‌ലിം യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഷമിം, സല്‍മ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്.ഇത്തരം സംഭവങ്ങളില്‍ പോലീസിനെ വി.എച്ച്.പി പ്രവര്‍ത്തകരും ബജ്രംഗദള്‍ പ്രവര്‍ത്തകരും പതിവായി സഹായിക്കാറുണ്ട് എന്നാണ് മധ്യപ്രദേശിലെ ബി.ജെ.പി നേതാവ് ഹിമ്മദ് ദംഗി അവകാശപ്പെടുന്നത്.

യുവതികളുടെ കയ്യില്‍ ബീഫ് ഉണ്ടെന്നു കണ്ടതിനെ തുടര്‍ന്ന് രോഷാകുലരായ ആളുകള്‍ അവരെ മര്‍ദ്ദിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.അതിനിടെ സംഭവും പാര്‍ലമെന്റിലും ചര്‍ച്ചയായതിനെ തുടര്‍ന്ന് പോലീസ് ആക്രമികള്‍ക്കെതിരെ കേസെടുത്തു. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. യുവതികള്‍ ആക്രമിക്കപ്പെട്ട കാര്യം അറിയില്ലായിരുന്നെന്നും ഇതുസംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ല എന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

എന്നാല്‍ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് യുവതികള്‍ ആക്രമിക്കപ്പെട്ടതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. പോലീസ് സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്ന് യുവതി സ്ഥിരീകരിച്ചതായി എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും