സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമീറുല്‍ ഇസ്‌ലാമിന്‍റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

womenpoint team

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിന്‍റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. മനഃശാസ്ത്ര പരിശോധനക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും പ്രതിയുടെ ജയിലിലെ പെരുമാറ്റത്തെക്കുറിച്ച് വിയ്യൂർ ജയിൽ അധികൃതർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.വധശിക്ഷയുടെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരുന്നത്. നിരപരാധിയെന്ന് തെളിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകരായ സതീഷ് മോഹനന്‍, സുഭാഷ് ചന്ദ്രന്‍, ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുൽ ഇസ്‍ലാമിന് വേണ്ടി ഹര്‍ജി നൽകിയത്.2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളില്‍ നിയമ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും