സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യുപി ട്രാൻസ്‌ജൻഡർ ക്ഷേമബോർഡ്‌ ഉപാധ്യക്ഷ രാജിവെച്ചു

womenpoint team

ഉത്തർപ്രദേശ്‌ ട്രാൻസ്‌ജൻഡർ ക്ഷേമബോർഡിന്റെ ഉപാധ്യക്ഷ സ്ഥാനം വഹിക്കുന്ന ബിജെപി നേതാവ്‌ സോനം ചിസ്‌തി രാജിവെച്ചു.  സഹമന്ത്രി റാങ്കുള്ള ആളായിരുന്നു സോനം. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തോൽവിയോടെ യുപി ബിജെപിയിൽ ഉടലെടുത്ത ആഭ്യന്തര കലഹങ്ങൾക്കിടെയാണ്‌ സോനത്തിന്റെ രാജി. ഗവർണറെ കണ്ട്‌ രാജിക്കത്ത്‌ കൈമാറിയെങ്കിലും അംഗീകരിച്ചതായി സ്ഥിരീകരണമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കുന്നില്ലെന്നും അതേറ്റെടുത്താണ്‌ രാജിയെന്നും സോനം ഗവർണറെ കണ്ടശേഷം മാധ്യമങ്ങളോട്‌ പറഞ്ഞു. ഇനി സർക്കാരിന്റെ ഭാഗമാകാനില്ല. സംഘടനയ്‌ക്കായി പ്രവർത്തിക്കും. സംഘടനയാണ്‌ സർക്കാരിനേക്കാൾ വലുത്‌. സർക്കാർ ഉദ്യോഗസ്ഥർ പാർടി പ്രവർത്തകർ പറയുന്നത്‌ കേൾക്കുന്നില്ല–- സോനം പറഞ്ഞു. യുപി ബിജെപിയിൽ മുഖ്യമന്ത്രി  ആദിത്യനാഥിന്റെ പ്രതിയോഗികൾക്കൊപ്പം നിലകൊള്ളുന്നയാളാണ്‌ സോനം. ബുൾഡോസറുകൾ ഉപയോഗിച്ച്‌ വീടുകൾ തകർക്കുന്ന നടപടിയെ സോനം പലവട്ടം അപലപിച്ചിരുന്നു. എസ്‌പി വിട്ടാണ്‌ സോനം ബിജെപിയിൽ എത്തിയത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും