സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ലിവിങ് ടുഗെതർ വിവാഹ ബന്ധമല്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈകോടതി

womenpoint team

ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽനിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈകോടതി.ലിവിങ് ടുഗെതർ വിവാഹമല്ലെന്നും, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിക്ക് എതിരെയുള്ള കേസ് റദ്ദാക്കി കൊണ്ടാണ് ഹൈകോടതി ഉത്തരവ്.

താനുമായി ലിവിങ് റിലേഷനിലായിരുന്ന പിന്നീട് പിണങ്ങുകയും പരാതിയുമായി പൊലീസിനെ സമീപിച്ചെന്നും യുവാവ് പറയുന്നു. യുവതിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം.ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരണമെങ്കിൽ നിയമപരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും