സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹേമ കമീഷൻ റിപ്പോർട്ട്‌ പുറത്തുവിടണം: വിവരാകാശ കമ്മീഷൻ

womenpoint team

ഹേമ കമീഷൻ റിപ്പോർട്ട്‌ പുറത്തുവിടണമെന്ന് വിവരാകാശ കമ്മീഷൻ. സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാകാശ കമീഷണർ ഡോ. എ എ അബ്ദുൽ ഹക്കീമാണ് ഉത്തരവിട്ടത്. 

ആർടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നും റിപ്പോർട്ട് പുറത്തുവിടുമ്പോൾ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കരുതെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാകാശ കമീഷണർ അറിയിച്ചു.

ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍  ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തിൽ കമീഷനെ നിയമിക്കുകയായിരുന്നു. ചലച്ചിത്ര താരം ടി ശാരദ, കെ ബി വല്‍സല കുമാരി (റിട്ട. ഐഎഎസ്) എന്നിവർ കമീഷനിൽ അംഗങ്ങളാണ്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും