സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതകൾക്കുമാത്രമായി പോളിടെക്നിക് തുടങ്ങും: മന്ത്രി ആർ ബിന്ദു

womenpoint team

 പൂജപ്പുരയിൽ പ്രവർത്തിക്കുന്ന എൽബിഎസ് വനിത എൻജിനിയറിങ് കോളേജിൽ വനിതകൾക്ക്‌ മാത്രമായി ഒരു പോളിടെക്നിക് തുടങ്ങാൻ സർക്കാർ അനുമതി നൽകിയെന്ന്‌ മന്ത്രി ആർ ബിന്ദു. ഈ അധ്യയനവർഷത്തിൽ തന്നെ കോഴ്സുകൾ ആരംഭിക്കും.

കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, സിവിൽ എന്നീ ഡിപ്ലോമ കോഴ്സുകളിലായി 60 വീതം സീറ്റുകളുണ്ട്. പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ 240 പേർക്ക് താമസിക്കാനുള്ള ഹോസ്റ്റൽ ക്യാമ്പസിലുണ്ട്. കൂടാതെ 6.75 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന അഡീഷണൽ ഹോസ്റ്റൽ ബ്ലോക്കിന്റെ രണ്ടുനിലകൾ പൂർത്തിയാക്കി താമസത്തിന്‌ തുറന്നുകൊടുത്തു. നാലുനിലകളിലുള്ള കെട്ടിടം 2025 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും