സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

"കാർത്തുമ്പി' കുടകളെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

womenpoint team

അട്ടപ്പാടിയിലെ സ്ത്രീകൾ നിർമിക്കുന്ന "കാർത്തുമ്പി' കുടകളെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലാണ് അദ്ദേഹം അട്ടപ്പാടിയിലെ "കാര്‍ത്തുമ്പി' കുടനിര്‍മാണ യൂണിറ്റിനെക്കുറിച്ച്‌ പറഞ്ഞത്. "കാർത്തുമ്പി കുടകൾ കാണാന്‍ മനോഹരമാണ്. ഇവ നിർമിക്കുന്നത്‌ കേരളത്തിലെ ആദിവാസി സഹോദരിമാരാണ്. ഈ കുടകള്‍ രാജ്യത്തുടനീളം ഓണ്‍ലൈനായും വാങ്ങാന്‍ കഴിയും. അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചത്.' –- എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്‌.

പലതവണ കേരളത്തെയും അട്ടപ്പാടിയെയും അവഹേളിച്ച പ്രധാനമന്ത്രിയാണ്‌ ഇത്‌ തിരുത്തിപ്പറഞ്ഞതെന്നത്‌ ശ്രദ്ധേയമാണ്‌.  "തമ്പ്' സംഘടനയാണ് 2014ൽ കാർത്തുമ്പി കുടകളുടെ നിർമാണം ആരംഭിക്കുന്നത്. ഇതിനായി വ്യക്തിഗത വായ്പ ഉൾപ്പെടെ പത്തുലക്ഷം രൂപ സ്വരൂപിച്ചു. അമ്പതോളം പേർക്ക് പരിശീലനം നൽകി. ഇതിൽ 10 പേർ ചേർന്ന് മികച്ച ഗുണനിലവാരമുള്ള 1,000 കുടകൾ നിർമിച്ചു. സ്കൂളുകൾ ഹോസ്റ്റലുകൾ, ഇൻഫോപാർക്ക് ഉൾപ്പടെയുളള സ്ഥാപനങ്ങളിലെല്ലാം വിറ്റഴിച്ചു.

70,000 കുടകൾവരെ നിർമിച്ച വർഷങ്ങളുണ്ട്. വീടുകളിലിരുന്ന് നിർമിക്കുന്ന ഒരു കുടയ്‌ക്ക് 30 രൂപയാണ് സ്ത്രീകൾക്ക് ലഭിക്കുക. 
നിർമാണ സാമഗ്രികൾ തമ്പ് എത്തിച്ചുകൊടുക്കും. ഒരു ദിവസം 20 കുടകൾവരെ നിർമിക്കാനാവും. 2017ൽ 17 ലക്ഷം രൂപ സംസ്ഥാന സർക്കാർ ഗ്രാന്റ്‌ നൽകി. ഇതോടെ വിവിധ ഊരുകളിലെ അഞ്ഞൂറോളം പേർക്ക് പരിശീലനം നൽകി.   ഒരു വർഷം 2,000 കുടകളാണ്‌ നിർമിക്കുന്നതെന്ന്‌ തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും