സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. വയനാട് ജില്ലാ കളക്ടറായിരുന്ന ഡോ. രേണു രാജിനെ പട്ടിക വർഗ വികസന വിഭാഗം ഡയറക്ടറായി നിയമിച്ചു. ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡെവലപ്മെന്റ് മിഷൻ സ്പെഷ്യൽ ഓഫീസർ, ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡെവലപ്മെന്റ് മിഷൻ മേധാവി എന്നീ അധിക ചുമതലയും നൽകിയിട്ടുണ്ട്. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായിരുന്ന ഡി ആർ മേഘശ്രീയെ വയനാട് കളക്ടറായി നിയമിച്ചു. ഫിഷറീസ് ഡിപ്പാർട്മെന്റ് ഡയറക്ടറായ ഡോ. അദീല അബ്ദുള്ളയെ പുതുതായി സൃഷ്ടിച്ച അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ ഡിപ്പാർട്മെന്റിന്റെ ഡയറക്ടറായി നിയമിച്ചു. ഒരുവർഷത്തേക്കാണ് നിയമനം. റവന്യൂ വിഭാഗം അഡീഷണൽ സെക്രട്ടറി ബി അബ്ദുൾ നാസറിനെ ഫിഷറീസ് ഡിപ്പാർട്മെന്റ് ഡയറക്ടറായി നിയമിച്ചു.