സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിദ്യാർഥി കുടിയേറ്റത്തിൽ പെൺകുട്ടികൾ മുന്നിൽ : സർവേ

womenpoint team

കേരളത്തിൽനിന്നുള്ള പ്രവാസി തൊഴിലാളികളിൽ പുരുഷന്മാരും വിദേശത്തേക്കുള്ള വിദ്യാർഥി കുടിയേറ്റത്തിൽ പെൺകുട്ടികളും മുന്നിലാണെന്ന്‌ റിപ്പോർട്ട്‌. പ്രവാസികളിൽ 80.9 ശതമാനവും പുരുഷന്മാരാണ്‌. വിദേശത്തേക്ക്‌ കുടിയേറുന്ന വിദ്യാർഥികളിൽ 57.8 ശതമാനവും പെൺകുട്ടികളാണെന്ന്‌ ലോക കേരളസഭയോട്‌ അനുബന്ധിച്ച്‌ തയ്യാറാക്കിയ വിദേശ കുടിയേറ്റ സർവേ റിപ്പോർട്ടിൽ പറയുന്നു. 

കുടിയേറ്റത്തിൽ സ്ത്രീപങ്കാളിത്തം 35.6 ശതമാനമാണ്‌. പുരുഷന്മാരുടേത്‌ 64.4 ശതമാനവും. വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ടി പ്രവാസജീവിതം നയിക്കുന്നവരിലും പുരുഷന്മാരാണ്‌ മുന്നിൽ. 54.6 ശതമാനം പുരുഷന്മാരും 45.6 ശതമാനം സ്ത്രീകളും  ഉന്നത വിദ്യാഭ്യാസത്തിനായി പ്രവാസ ജീവിതമാണ്‌ കുടിയേറ്റത്തിലുപരിയായി തെരഞ്ഞെടുക്കുന്നത്‌.

പ്രവാസ ജീവിതത്തിനായി കൂടുതൽപേർ തെരഞ്ഞെടുക്കുന്നത്‌ യുഎഇയാണ്‌. പ്രവാസികളിൽ 40.2 ശമാനം പുരുഷന്മാരും  31.6 ശതമാനം സ്‌ത്രീകളും യുഎഇയാണ്‌ തെരഞ്ഞെടുക്കുന്നത്‌. ജിസിസി രാജ്യങ്ങളിൽ എത്തുന്നത്‌ 85.4 ശതമാനം പുരുഷ പ്രവാസികളും 59.5 ശതമാനം സ്ത്രീകളുമാണ്‌. നോൺ ജിസിസി രാജ്യങ്ങളിൽ എത്തുന്നവരിൽ 14.6 ശതമാനം പുരുഷന്മാരും 40.5 ശതമാനം സ്ത്രീകളുമാണ്‌. യൂറോപ്യൻ രാജ്യങ്ങളിൽ യുകെയാണ്‌ കൂടുതലാളുകൾ തെരഞ്ഞെടുക്കുന്നത്‌. പുരുഷന്മാരിൽ നാല്‌ ശതമാനം ഇവിടെയെത്തുമ്പോൾ 14.7 ശതമാനം സ്ത്രീകൾ യുകെ തെരഞ്ഞെടുക്കുന്നു. 1.6 ശതമാനം പുരഷന്മാരും 4.6 ശതമാനം സ്ത്രീകളും അമേരിക്കയിലേക്ക്‌ എത്തുന്നു. കാനഡയിൽ എത്തുന്നവരിൽ രണ്ട്‌ ശതമാനം പുരുഷന്മാരും 4.6 ശതമാനം സ്ത്രീകളുമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും