സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശോഭ സുരേന്ദ്രനെതിരെ ഇ പി ജയരാജൻ
അപകീർത്തിക്കേസ്‌ നൽകി

womenpoint team

ബിജെപി നേതാവ്‌ ശോഭ സുരേന്ദ്രനെതിരെ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ അപകീർത്തിക്കേസ്‌ ഫയൽചെയ്‌തു. ബിജെപിയിൽ ചേരാൻ മൂന്നുതവണ ചർച്ചയും ഡൽഹിയിലെ ഹോട്ടലിൽ കൂടിക്കാഴ്‌ചയും നടത്തിയെന്നതുൾപ്പെടെ ശോഭയുടെ വ്യാജ ആരോപണങ്ങൾ അപകീർത്തിയുണ്ടാക്കിയെന്ന്‌ ചൂണ്ടിക്കാട്ടി കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി(രണ്ട്‌)യിലാണ്‌  ക്രിമിനൽ ഹർജി നൽകിയത്‌.

ഹർജി 22ലേക്ക്‌ മാറ്റി.  ഇ പി ജയരാജനുവേണ്ടി അഡ്വ. എം രാജഗോപാലൻ നായർ, അഡ്വ. പി യു ശൈലജൻ എന്നിവർ ഹാജരായി. ഏപ്രിൽ 26ന്‌ നൽകിയ പ്രസ്‌താവനയിലൂടെയും 28ന്‌ രണ്ട്‌ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലൂടെയും അപകീർത്തിയുണ്ടാക്കിയെന്നാണ്‌ കേസ്‌. പ്രസ്‌താവന  നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നേരത്തേ ശോഭാ സുരേന്ദ്രന്‌ വക്കീൽനോട്ടീസ്‌ അയച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും