സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബഷീര്‍ പുരസ്‌കാരം കെഎ ബീനയ്ക്കും ഡോ. എംഎന്‍. കാരശ്ശേരിയ്ക്കും

womenpoint team

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് കേന്ദ്രികരിച്ച് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി മലയാളത്തിലെ  മുതിര്‍ന്ന എഴുത്തുകാര്‍ക്ക് ബഷീര്‍ കൃതിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ 'ബഷീര്‍ ബാല്യകാലസഖി പുരസ്‌കാര'ത്തിന്  പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ  ഡോ. എം.എന്‍. കാരശ്ശേരിയും ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 'ബഷീര്‍ അമ്മ മലയാളം പുരസ്‌കാര 'ത്തിന് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയും കോളമിസ്റ്റുമായ കെ.എ. ബീനയും അര്‍ഹരായി.

       ഡോ. എം.എം. ബഷീര്‍ ചെയര്‍മാനും കിളിരൂര്‍ രാധാകൃഷ്ണന്‍ കണ്‍വീനറും ഡോ. പ്രമോദ് പയ്യന്നൂര്‍, ഡോ. എം.എ. റഹ്‌മാന്‍,ഡോ. പോള്‍ മണലില്‍, സരിത മോഹനന്‍ ഭാമ, അനീസ് ബഷീര്‍, ഡോ. യു ഷംല , ഡോ:എസ്. ലാലി മോള്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 

30 -മത് ബഷീര്‍ദിനമായ ജൂലൈ 5 ന് രാവിലെ 10 ന് തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ വെച്ച്  നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രിയും എഴുത്തുകാരനുമായ മുല്ലക്കര രത്‌നകരന്‍ 10001 രൂപ ക്യാഷ് അവാര്‍ഡും പ്രത്യേകം തയ്യറാക്കിയ മെമെന്റോയും  പ്രശസ്തിപത്രവും നല്‍കി പുരസ്‌കാര ജേതാക്കളെ ആദരിക്കുമെന്ന് സമിതി ജനറല്‍ സെക്രട്ടറി പി.ജി. ഷാജി മോന്‍,വൈസ് ചെയര്‍മാന്‍ മോഹന്‍.ഡി. ബാബു, ട്രഷറര്‍ ഡോ. യു . ഷംല , ബഷീര്‍ അമ്മ മലയാളം ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ലാലി മോള്‍ എന്നിവര്‍ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും