സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജാത്യധിക്ഷേപം: നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം

womenpoint team

നര്‍ത്തകനും നടനുമായ ഡോ ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം ലഭിച്ചു. നെടുമങ്ങാട് എസ് സി എസ് ടി പ്രത്യേക കോടതി കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 

സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പൊലീസ് ആവശ്യപ്പെടുമ്പോള്‍ അന്വേഷണോദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് ജാമ്യോപാധികള്‍.

വിധി നിർഭാഗ്യകരമാണെന്ന് ആർഎൽവി രാമകൃഷ്ണൻ്റെ അഭിഭാഷകൻ സി കെ രാധാകൃഷ്ണൻ പറഞ്ഞു. സത്യം ഒരിക്കൽ പുറത്തുവരുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യഭാമ പ്രതികരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും