സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അട്ടപ്പാടിയിലെ ആദ്യ കെ ഫോൺ കണക്ഷൻ നഞ്ചിയമ്മക്ക്

womenpoint team

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ അട്ടപ്പാടിയിലും. മലയാളികളുടെ പ്രിയ ഗായിക നഞ്ചിയമ്മക്കാണ് അട്ടപ്പാടിയിലെ ആദ്യ കെ ഫോൺ കണക്ഷൻ ലഭിച്ചത്. ലാസ്റ്റ് മൈൽ നെറ്റ്‌വർക്ക് പ്രൊവൈഡറായ അട്ടപ്പാടി കേബിൾ വിഷൻ വഴിയാണ് നഞ്ചിയമ്മയുടെ വീട്ടിൽ കണക്ഷനെത്തിയത്. അഗളി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ശ്രീലക്ഷ്മി ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ പരമേശ്വരൻ, കണ്ണമ്മ, അധ്യാപകൻ കെ. ബിനു, വിമൽ കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നഞ്ചിയമ്മ കണക്ഷൻ ഏറ്റുവാങ്ങി.

അട്ടപ്പാടിയിലെ 250 കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ സൗജന്യമായി കെ-ഫോൺ കണക്ഷനെത്തുന്നത്. മൊബൈൽ നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാത്ത നക്കുപ്പതി, കാവുണ്ടിക്കൽ, ഇടവാണി, ഭൂതയാർ, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗൽ തുടങ്ങിയ വിദൂര ആദിവാസി ഊരുകളിലേക്കാണ് പ്രഥമ പരിഗണന. ആശുപത്രി ആവശ്യങ്ങളുൾപ്പെടെ കൃത്യസമയത്ത് അറിയിക്കാൻ കഴിയാത്തതിനാൽ വലിയ ബുദ്ധിമുട്ട് നേരിട്ട ആദിവാസി ഊരുകളിൽ കെ- ഫോൺ അനുഗ്രഹമാകും. നെറ്റ്‌വർക്ക് കണക്ഷൻ കിട്ടുന്നതോടെ കുട്ടികളുടെ പഠനവും കാര്യക്ഷമമാകും.

അതേസയമം സംസ്ഥാനത്തെ കെ ഫോൺ വാണിജ്യ കണക്‌ഷനുകളുടെ എണ്ണം ഈ മാസം 10,000 കടന്നു. 130 വൻകിടസ്ഥാപനത്തിന്‌കണക്‌ഷൻ (ഇന്റർനെറ്റ് ലീസ്ഡ് ലൈൻ) നൽകി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14,000 കുടുംബത്തിനുകൂടി ഉടൻ സൗജന്യ കണക്‌ഷനുകൾ ലഭ്യമാക്കും. ഇതുവരെ 5856 കുടുംബത്തിനാണ് സൗജന്യ കണക്‌ഷൻ നൽകിയത്. പ്രതിദിനം 20 എംബിപിഎസ്‌ വേഗത്തിൽ 1.5 ജിബി ഡാറ്റയാണ്‌ സൗജന്യ കണക്‌ഷനിൽ നൽകുന്നത്‌. 

വിവിധ ജില്ലകളിൽ 26,573 സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും കെ ഫോൺ ലഭ്യമാക്കി. ബാക്കിയുള്ള സ്ഥാപനങ്ങളിൽ കണക്‌ഷൻ നൽകാനുള്ള നടപടി അതിവേ​ഗത്തിലാണ്. വൻകിട കമ്പനികളിൽ കൂടുതൽ ഇന്റർനെറ്റ് ലീസ്ഡ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും പുരോ​ഗമിക്കുകയാണ്. ഇന്റർനെറ്റ് ലീസ്ഡ് ലൈൻ, ഡാർക്ക് ഫൈബറുകളുടെ പാട്ടക്കരാർ എന്നിവയിലൂടെ മികച്ച വരുമാനമാണ് കെ ഫോൺ ലക്ഷ്യമിടുന്നത്. കെ ഫോണിന്റെ ആവശ്യം കഴിഞ്ഞുള്ള 10 മുതൽ 14 വരെ കോർ ഫൈബറുകൾ പാട്ടത്തിന് നൽകുന്നതിലൂടെയും വരുമാനം ലഭിക്കും. 5000 കിലോമീറ്റർ ഡാർക്ക് ഫൈബറുകൾ വിവിധ കമ്പനികൾക്ക് ഇതിനകം പാട്ടത്തിന് നൽകി. ഈ വർഷം അവസാനത്തോടെ ഇത് 10,000 കിലോമീറ്ററാക്കും. ഇതിലൂടെ 50 കോടി വരുമാനം നേടും. 

ബെല്ലിന്‌ നൽകേണ്ട ടെൻഡർ തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ചാർജ്, ഇലക്ട്രിസിറ്റി ചാർജ്‌, അഡ്മിനിസ്‌ട്രേറ്റീവ് ചാർജ്‌, ഡിഒടിക്ക്‌ അടയ്‌ക്കേണ്ട തുക എന്നിവ ഉൾപ്പെടെ മാസം 15 കോടി രൂപ വീതമാണ്‌ കെ ഫോണിന്‌ ചെലവ്‌. കണക്‌ഷൻ 
ലഭിക്കാൻ വാണിജ്യാടിസ്ഥാനത്തിൽ പുതിയ കെ ഫോൺ കണക്‌ഷനും സേവനങ്ങളും ലഭ്യമാക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പും www.kfon.in എന്ന വെബ്സൈറ്റും സന്ദർശിക്കുക. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും