സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുടുംബശ്രീ 
ഇൻകുബേഷൻ സെന്ററിൽ സംരംഭകരാകാം

womenpoint team

 സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്‌ പരിശീലനവും പിന്തുണയും ലഭ്യമാക്കുന്നതിന്‌ ഇൻകുബേഷൻ സെന്ററുകൾ തുടങ്ങാൻ കുടുംബശ്രീ തീരുമാനിച്ചു. പുതിയ സംരംഭക യൂണിറ്റുകൾ തുടങ്ങാൻ മാത്രമല്ല, പാതിവഴിയിൽ തളർന്നുപോയവയെ വിജയത്തിലെത്തിക്കാനും സഹായിക്കും.

സംസ്ഥാനത്ത്‌ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സൂക്ഷ്‌മസംരംഭ യൂണിറ്റുകളെയാണ്‌ ഇൻകുബേഷൻ സെന്ററുകളാക്കുക. നിലവിൽ 200 മേഖലകളിലായി ഒരുലക്ഷത്തിലധികം സൂക്ഷ്‌മസംരംഭങ്ങൾ കുടുംബശ്രീക്കു കീഴിലുണ്ട്‌. ഇതിൽ പലതും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതാണ്‌. ഈ യൂണിറ്റുകളുടെ അറിവ്‌, പ്രവർത്തനപരിചയം, വൈദഗ്‌ധ്യം എന്നിവ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇതിൽനിന്ന്‌ മികച്ചവയെ തെരഞ്ഞെടുത്ത്‌ സെന്ററുകളാക്കുന്നത്‌. ഇതിനാവശ്യമായ സാമ്പത്തിക–-സാങ്കേതിക സഹായങ്ങൾ കുടുംബശ്രീ നൽകും. പത്തുലക്ഷം രൂപവരെയാണ്‌ ജില്ലാ മിഷൻവഴി ഗ്രാന്റായി നൽകുക. യന്ത്രങ്ങൾ, അസംസ്‌കൃതവസ്‌തുക്കൾ, അടിസ്ഥാനസൗകര്യങ്ങൾ, പരിശീലനം, പിന്തുണ എന്നിവയും ലഭ്യമാക്കും. ഉൽപ്പാദനം, ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളെയാകും ഇൻകുബേഷൻ സെന്ററുകളാക്കാൻ പരിഗണിക്കുക. ഇവയ്ക്ക്‌ നിയമപ്രകാരമുള്ള ലൈസൻസുമുണ്ടാകും. നിലവിലുള്ള സംരംഭപ്രവർത്തനങ്ങൾ തുടരുകയും ചെയ്യാം.

ഇൻകുബേഷൻ സെന്ററുകളിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവരെ സിഡിഎസ്‌, ജില്ലാ മിഷൻ എന്നിവവഴി കണ്ടെത്തും. പരിശീലനം സൗജന്യമാണ്‌. കുടുംബശ്രീ അംഗങ്ങൾ അല്ലാത്തവർക്കും സെന്ററുകളുടെ സേവനം ലഭിക്കും. എന്നാൽ, ഇവരുടെ ചെലവ്‌ കുടുംബശ്രീ വഹിക്കില്ല. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകും. നിലവിൽ തെരഞ്ഞെടുത്ത അക്രഡിറ്റഡ്‌ ഏജൻസിവഴിയാണ്‌ സംരംഭകപരിശീലനം നൽകിവരുന്നത്‌. ഇതിനായി നല്ല തുക ഏജൻസികൾക്ക്‌ നൽകുന്നുണ്ട്‌. സ്വന്തമായി ഇൻകുബേഷൻ സെന്ററുകൾ തുടങ്ങുന്നതോടെ ഏജൻസികൾക്ക്‌ നൽകുന്ന തുക കുടുംബശ്രീ യൂണിറ്റുകളിലേക്കുതന്നെ എത്തുകയും ചെയ്യും. സെന്ററുകളുടെ പ്രവർത്തനം ജില്ലാ മിഷൻ ടെക്‌നിക്കൽ കമ്മിറ്റി മാസത്തിലൊരിക്കൽ പരിശോധിക്കും. പ്രവർത്തനം തൃപ്‌തികരമല്ലെങ്കിൽ അറിയിക്കും. മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർന്ന്‌ പ്രവർത്തിക്കാൻ അനുമതി നൽകില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും