വടകര ലോക്‌സഭ മണ്ഡലം നിയുക്ത എംപി ഷാഫി പറമ്പിലിന്റെ പാനൂരിലെ വിജയാഘോഷത്തിൽ നിന്ന് വനിതാ ലീഗിന് വിലക്ക്. ആഘോഷത്തിൽ അച്ചടക്കം വേണമെന്നും ആവേശത്തിമിർപ്പിന് മതപരമായ നിയമം അനുവദിക്കുന്നില്ല എന്നുമാണ് ശബ്ദ സന്ദേശം. വനിത പ്രവർത്തകർ റോഡ് ഷോയിൽ അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്ന് സന്ദേശത്തിൽ പറയുന്നു. കൂത്തുപറമ്പ് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിൻറേതാണ് ശബ്‌ദ സന്ദേശം. പാനൂരിൽ വോട്ടെണ്ണൽ ദിനത്തിൽ വനിത പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇന്നാണ് പാനൂരിൽ വിജയാഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.