യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്ന ആദ്യവനിതയായി ഹിലരി ക്ലിന്റന്‍.യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലറി ക്ലിന്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിലഡല്‍ഫിയയില്‍ നടന്ന ചതുര്‍ദിന ഡെമോക്രാറ്റിക് കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഫിലഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ കടുത്ത മല്‍സരത്തിനൊടുവില്‍ ഹിലറിയുടെ എതിര്‍സ്ഥാനാര്‍ഥിയായ ബേണി സാന്‍ഡേഴ്‌സ് തന്നെയാണ് ഹിലരിയുെട പേര് നിര്‍ദേശിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കില്‍ വിവിധ പ്രൈമറികളില്‍ നിന്ന് 2220 പേരുടെയും ളും 591 സൂപ്പര്‍ പ്രതിനിധികളും ഉള്‍പ്പെടെ 2811 പേരുടെ പിന്തുണ ഹിലരിക്ക് ലഭിച്ചു. പാര്‍ട്ടിയിലെ മുഖ്യ എതിരാളി ബേര്‍ണി സാന്‍ഡേഴ്‌സിന് പ്രൈമറികളില്‍ നിന്ന് 1831 പേരുടെയും 48 സൂപ്പര്‍ പ്രതിനിധികളുടെയും അടക്കം 1879 പ്രതിനിധികളുടെ പിന്തുണയാണ് ലഭിച്ചത്.വിര്‍ജീനിയ സെനറ്റര്‍ ടിം കെയിനാണ് ഡമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകും ഹിലരി. നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെയാണ് ഹിലരി നേരിടുക.ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായി ജൂലൈ 18 മുതല്‍ 21 വരെ നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് 1237 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടതെങ്കില്‍ പ്രൈമറികളിലെ വിജയത്തിലൂടെ 1447 പ്രതിനിധികളുടെയും 95 സൂപ്പര്‍ ഡെലിഗേറ്റുകളുടേത് അടക്കം 1542 പ്രതിനിധികളുടെ പിന്തുണ ട്രംപ് നേടി.