സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീത്വത്തെ അപമാനിക്കുന്ന രാഷ്ട്രീയനീക്കത്തെ ചെറുത്തു തോൽപ്പിക്കുക - പുരോഗമന കലാസാഹിത്യസംഘം

womenpoint team

പ്രതിബന്ധങ്ങൾ തകർത്ത് മുന്നേറി വരുന്ന സമകാലിക കേരളീയസ്ത്രീയുടെ രണ്ട് മഹാമാതൃകകളാണ്, വടകരയിലെ യുഡിഎഫ് യോഗത്തിൽ വെച്ച് ഒരേസമയം അപമാനിക്കപ്പെട്ടിരിക്കുന്നതെന്ന്‌ പുരോഗമന കലാസാഹിത്യസംഘം.

സാമൂഹ്യരാഷ്ട്രീയരംഗത്ത് ലോകം ആദരിക്കുന്ന മലയാളിയാണ് കെ കെ ശൈലജ ടീച്ചർ. മഞ്ജു വാര്യരാകട്ടെ അഭിനയകലയിലെ മഹാപ്രതിഭ. കേരളത്തിൻ്റെ പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യവും പ്രോത്സാഹനവും സ്വീകരിച്ചാണത്രെ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ കേരളത്തിനു പൊറുക്കാനാവാത്ത ഈ അശ്ലീലാക്രമണം നടത്തിയത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് സാമൂഹ്യജീവിതത്തെ തെല്ലെങ്കിലും നിരീക്ഷിക്കുന്നവർക്ക് അറിയാനാവും. സ്ത്രീ മുന്നിലേക്കു വരുമ്പോഴെല്ലാം ഇവിടത്തെ ജാതി ജന്മി നാടുവാഴി പുരുഷമേധാവിത്വത്തിൻ്റെ വലതുരാഷ്ട്രീയം അവർക്കെതിരെ അസഭ്യങ്ങൾ ചൊരിഞ്ഞിട്ടുണ്ട്. കേരളത്തിൻ്റെ വീരനായിക കെ ആർ ഗൗരിയമ്മ മുതൽ ഇളം തലമുറയിലെ ആര്യാ രാജേന്ദ്രൻ വരെ അത്തരം ആക്രമണങ്ങൾക്ക് വിധേരായി.

സഹജീവികളോടുള്ള കരുതലും സ്നേഹവുമാണ് ശൈലജ ടീച്ചറെ സമുന്നത ജനനേതാവും ഭരണാധികാരിയും അതുവഴി ജനങ്ങൾക്ക് പ്രിയങ്കരിയുമാക്കിയത്. എല്ലാഘട്ടത്തിലും അവർക്കെതിരെ വലതുപക്ഷ രാഷ്ട്രീയവേദികളിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ പാർലിമെൻ്റ് തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് അവർക്കെതിരെ വ്യാജവീഡിയോകളും അശ്ലീലചിത്രങ്ങളും മാത്രമാണ് യുഡിഎഫ് / ബിജെപിക്ക് ആയുധമാക്കാനുണ്ടായത്. 

വേട്ടെടുപ്പ് കഴിഞ്ഞിട്ടും സ്ത്രീവിരുദ്ധനീക്കങ്ങൾ അവർ തുടരുന്നു എന്നതിൻ്റെ തെളിവാണ് ഇന്നലത്തെ വടകരയിലെ ക്യാമ്പയിൻ. ജനാധിപത്യ രാഷ്ട്രീയത്തെ അശ്ലീലവൽക്കരിച്ച് സ്ത്രീയെ അവിടെന്ന് പുറത്താക്കാനുള്ള ഈ സംഘടിതനീക്കത്തെ സാംസ്‌കാരികകേരളം ചെറുത്തു തോൽപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്‌ ഷാജി എൻ കരുണും, ജനറൽ സെക്രട്ടറി അശോകൻ ചരുവിലും അഭ്യർത്ഥിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും